Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shefi Palace

Thrissur

ക​വി​താ​സ​മാ​ഹാ​രം വി​ല്പ​ന​യു​മാ​യി ഷെ​ഫി കൊ​ട്ടാ​ര​ത്തി​ല്‍ രം​ഗ​ത്ത്

കൊ​ട​ക​ര: വാ​യ​ന​ക്കാ​ര്‍ പു​സ്ത​ക​ങ്ങ​ളെ തേ​ടി​യെ​ത്തു​ന്ന സാ​മ്പ്ര​ദാ​യി​ക​രീ​തി​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണ് യു​വ എ​ഴു​ത്തു​കാ​ര​ന്‍ ഷെ​ഫി കൊ​ട്ടാ​ര​ത്തി​ല്‍. സാ​ഹി​ത്യ​വേ​ദി​ക​ളി​ലും സം​ഘ​ട​ന​ക​ളു​ടെ സ​മ്മേ​ള​ന​സ്ഥ​ല​ങ്ങ​ളി​ലും ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലു​ക​ളി​ലും ത​ന്‍റെ ക​വി​താ​സ​മാ​ഹാ​ര​വു​മാ​യി ഈ ​എ​ഴു​ത്തു​കാ​ര​ന്‍ എ​ത്തും.

പ​ത്തു​വ​ര്‍​ഷം​മു​മ്പ് എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ച "സ​മാ​ക്ഷ​ര​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണം' എ​ന്ന നു​റു​ങ്ങു​ക​വി​താ​സ​മാ​ഹാ​ര​മാ​ണ് ഷെ​ഫി ഇ​ങ്ങ​നെ വാ​യ​ന​ക്കാ​രെ തേ​ടി​പ്പി​ടി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ പു​സ്ത​ക​ത്തി​ന്‍റെ നി​ര​വ​ധി കോ​പ്പി​ക​ള്‍ ഇ​ങ്ങ​നെ വി​റ്റ​ഴി​ച്ചു. മു​പ്പ​തോ​ളം നു​റു​ങ്ങു​ക​വി​ത​ക​ള​ട​ങ്ങി​യ ഈ ​പു​സ്ത​ത്തി​ന്റെ 22-ാം പ​തി​പ്പാ​ണ് ഇ​പ്പോ​ൾ വി​ൽ​ക്കു​ന്ന​ത്.
പു​സ്ത​ക​ത്തി​ന് ആ​മു​ഖ​ക്കു​റി​പ്പ് എ​ഴു​തി​ന​ല്‍​കി​യ​ത് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ്, സോ​ബി​ന്‍ മ​ഴ​വീ​ട​ന്‍, ഏ​ങ്ങ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രാ​ണ്.

ഇ​ന്ന​ലെ കൊ​ട​ക​ര​യി​ല്‍ ന​ട​ന്ന കേ​ര​ള ഇ​ല​ക്ടി​ക്ക​ല്‍ വ​യ​ര്‍​മെ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ന​ഗ​റി​ലും ഷെ​ഫി പു​സ്ത​ക​വു​മാ​യെ​ത്തി. ഷെ​ഫി​യു​ടെ പ്ര​ണാ​യാ​ക്ഷ​ര​ങ്ങ​ളു​ടെ കി​ത്താ​ബ് എ​ന്ന ര​ണ്ടാ​മ​ത്തെ പു​സ്ത​ക​വും ആ​സ്വാ​ദ​ക​രു​ടെ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഷെ​ഫി ചേ​ര്‍​പ്പ് പ​ടി​ഞ്ഞാ​റ്റു​മു​റി സ്വ​ദേ​ശി​യാ​ണ്. കേ​ര​ള വീ​ല്‍​ചെ​യ​ര്‍ ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യ ഷെ​ഫി മി​ക​ച്ചൊ​രു ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​ണ്.

Latest News

Corehub Up